പിണറായി സർക്കാർ മുന്നോട്ട്; കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ തുറക്കും

ഞായര്‍, 7 ജനുവരി 2018 (11:48 IST)

വിനോദ സഞ്ചാര വികസനം മുൻനിർത്തി കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയ്യാറെടുത്ത് കേരള സർക്കാർ. പ്രവാസികളെ തന്നെ ഉടമസ്ഥത ഏൽപ്പിക്കാനാണ് തീരുമാനം.
 
വിനോദ സഞ്ചാര വികസനം മുൻനിർത്തിയാണ് ഈ നിർദേശം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. 12ന് നടക്കുന്ന ലോക കേരള സഭയിൽ ഇക്കാര്യം ചർച്ചയ്ക്ക് വെയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചു ഹോംസ്റ്റേ മാതൃകയിലായിരിക്കും പ്രവാസി കേന്ദ്രങ്ങൾ ആരംഭിക്കുക.  
 
നാട്ടിൽ വരുന്ന സമയത്തു സ്വന്തം സ്ഥലത്തു താമസിക്കാനും നാട്ടിലെ ജീവിതം ആസ്വദിക്കാനും കഴിയും. നാട്ടിൽ ഇല്ലാത്ത സമയത്തു മറ്റുള്ളവർക്കു വാടകയ്ക്കു നൽകി ആദായമുണ്ടാക്കാനും കഴിയുമെന്നു രേഖയിൽ പറയുന്നു.
 
കേരളത്തിന്റെ തനതു കലാരൂപങ്ങൾക്കു വിദേശ വേദികളിൽ അവസരങ്ങൾ കണ്ടെത്തുന്നതിനു പ്രവാസി സമൂഹങ്ങളുടെ സഹായം തേടാവുന്നതാണെന്നു സഭയുടെ സമീപന രേഖയിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പാഷന്‍ എക്‌സ്‌പ്രോയ്ക്ക് പണികിട്ടുമോ ? തകര്‍പ്പന്‍ ഫീച്ചറുമായി ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക് !

ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക്. ജനുവരി മാസം അവസാ‍നത്തോടെയായിരിക്കും ഡിസ്‌കവര്‍ 110 ...

news

ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് ! കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 7 വിപണിയിലേക്ക്

ഈ വര്‍ഷം വിപണിയിലേക്കുന്ന നോക്കിയയുടെ മോഡലുകളില്‍ ഒന്നാണ് നോക്കിയ 7. നാല് ജിബി റാം ആറ് ...

news

സാംസങ്ങിന്റെ പുതുവര്‍ഷ സമ്മാനം; തകര്‍പ്പന്‍ ഫീച്ചറുകളുമായി ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ് !

ഉപഭോക്താക്കള്‍ക്ക് പുതുവത്സരസമ്മാനവുമായി സാംസങ്ങ്. ഗാലക്‌സി ഓണ്‍ സീരീസ് പരമ്പരയിലുള്ള ...

news

നിരത്തില്‍ നിറഞ്ഞാടാന്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ ‘സലോണ്‍’ പതിപ്പുമായി സുസൂക്കി വിപണിയിലേക്ക് !

സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ‍എത്തുന്നു‍. ...