ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍

ഇടുക്കി| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (18:33 IST)
ഒന്‍പതു വയസുള്ള ബാലികയെ പീഡിപ്പിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് 68 കാരനായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശിയായ സരസപ്പന്‍ എന്ന പേരുള്ള രാജുവാണ്‌ ശാന്തന്‍പാറ പൊലീസ് അറസ്റ്റിലായത്.

രാജുവിന്‍റെ ചായക്കടയില്‍ തീപ്പട്ടി വാങ്ങാനെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിത്തു.എന്നാല്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചപ്പോള്‍ കുട്ടിയുടെ നിലവിളി കേട്ട് എത്തിയ ആളുകളാണ്‌ ഇയാളെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചത്.

കുട്ടിയുടെ മാതാപിതാക്കളും ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :