ഒരു മാതിരി മറ്റേടത്തെ പണി കാണിക്കരുത്; നടുറോഡില്‍ വെച്ച് പൊലീസ് സംഘത്തോട് പൊട്ടിത്തെറിച്ച് പിസി ജോര്‍ജ് - പ്രശ്‌നം നിസാരമല്ല

കോട്ടയം, ബുധന്‍, 1 ഫെബ്രുവരി 2017 (15:15 IST)

Widgets Magazine
Bike accident , pc george , karukachal police , poojar , police , പൂഞ്ഞാര്‍ എംഎല്‍എ , കോട്ടയം , കറുകച്ചാല്‍ , പിസി ജോര്‍ജ് , എംഎല്‍എ , ചങ്ങനാശേരി , പൊലീസ് സ്‌റ്റേഷന്‍

സ്‌റ്റേഷന് തൊട്ടടുത്ത് അപകടമുണ്ടായിട്ടും എത്താതിരുന്ന പൊലീസ് സംഘത്തെ പരസ്യമായി വിമര്‍ശിച്ച് പിസി ജോര്‍ജ്. കോട്ടയം കറുകച്ചാല്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് നടുറോഡില്‍ വെച്ച് പൂഞ്ഞാര്‍ എംഎല്‍എ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ചങ്ങനാശേരിയില്‍ നിന്ന് മടങ്ങുന്ന വഴി റോഡില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നത് എംഎല്‍എ കാണുന്നത്. ഉടന്‍ തന്നെ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് പൊലീസ് ഇതുവരെ എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ ജോര്‍ജ് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചെങ്കിലും എസ് ഐയും സംഘവും പെട്രോളിംഗിലാണെന്ന അറിയിപ്പാണ് ലഭിച്ചത്.

സിഐ ഓഫീസിലേക്ക് വിളിച്ചിട്ടും അനുകൂലമായ മറുപടി ഒന്നും ലഭിക്കാതിരുന്ന പിസി ഐജിയുമായി ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസ് സംഘം അപകടസ്ഥലത്ത് എത്തിയത്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘത്തെ വിമര്‍ശിക്കുന്നതില്‍ പിസി ജോര്‍ജ് ഒട്ടും പിശുക്ക് കാണിച്ചില്ല. എന്തു കൊണ്ട് അപകടസ്ഥലത്ത് എത്തിയില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതിരുന്നതിനാല്‍ അതൃപ്‌തനായ ജോര്‍ജ് ഒരുമാതിരി മറ്റേടത്തെ പണി കാണിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനപ്രതിനിധിയായ താന്‍ പറഞ്ഞിട്ട് ഇവന്‍‌മാര്‍ ഇങ്ങനെയാണെങ്കില്‍ സാധരണക്കാന്റെ അവസ്ഥ എന്തായിരിക്കുമെന്നും ചോദിച്ചിട്ടാണ് അദ്ദേഹം പോയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുതിര്‍ന്ന സഭാംഗത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിച്ച നടപടി അക്ഷന്തവ്യമായ തെറ്റ്: മുഖ്യമന്ത്രി

ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് കഴിഞ്ഞ ദിവസം മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദ് ...

news

ലോ അക്കാദമി സമരം: ബിജെപിയുടെ കെണിയിൽ ചില വിദ്യാർഥികൾ വീണുപോയെന്ന് കോടിയേരി

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം മാനേജ്മെന്റ് ...

news

ബജറ്റ്: കാര്‍ഷികമേഖലയ്ക്ക് 10 ലക്ഷം കോടി; ക്ഷീരവികസനത്തിന് 8000 കോടി രൂപ

കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. ഡ‍യറി വികസനത്തിന് 8000 കോടി വകയിരുത്തി. ...

Widgets Magazine