പി സി ജോർജിന് ചിലതെ‌ല്ലാം പറയാനുണ്ട്, വെട്ടിലാകുന്നത് ആരൊക്കെ?

പറയാനുള്ളത് പിസി ജോർജ് ഇനി സിനിമയിൽ പറയും

aparna shaji| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (12:39 IST)
രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമയിലും തിളങ്ങാൻ ഒരുങ്ങുകയാണ് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. ജയേഷ് മോഹൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം 'എവിടെ തുടങ്ങും' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിൽ പൂഞ്ഞാൻ എം എൽ എ ആയിട്ട് തന്നെയാണ് പി സി ജോർജ് എത്തുന്നത്.

സമകാലീന രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളാണ് ചർച്ചചെയ്യുന്നത്. രുകൂട്ടം യുവാക്കൾ ഒരുക്കുന്ന ഹസ്വചിത്രത്തിന്‍റെ ഭാഗമാകുകയാണ് താൻ. ഇതിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നു. കൊച്ചിയിലും കടമക്കുടിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :