പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി സി ജോര്‍ജ്; ആദ്യസമരം പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനെതിരെ

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി വീണ്ടും പി.സി ജോര്‍ജ്

PC George, Kerala Janapaksham പൂഞ്ഞാര്‍, പി സി ജോര്‍ജ്, കേരള ജനപക്ഷം, നരേന്ദ്രമോദി
പൂഞ്ഞാര്‍| സജിത്ത്| Last Modified ശനി, 7 ജനുവരി 2017 (11:47 IST)
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷമെന്ന പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപീകരിക്കുന്നതെന്നും കേരളത്തിലെ മൂന്നു മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടിയിരിക്കുമെന്നും ജനുവരി 30ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിപുലമായ രീതിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

ഈ പാര്‍ട്ടിയുടെ ആദ്യസമരം പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനെതിരെയായിരിക്കുമെന്നും അത് ഈ മാസം 12ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ ഏത് മേഖല എടുത്താലും കേരള കോണ്‍ഗ്രസ് കാണിച്ചത് പോലെ വഞ്ചന ആരും കാണിച്ചിട്ടില്ല. അത്തരത്തിലൊരു പാര്‍ട്ടി ഇനി കേരളത്തില്‍ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും ആ പേര് പറയാന്‍ പോലും താന്‍ മടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :