വമ്പന്‍‌മാരെ കടപുഴക്കിയ പൂഞ്ഞാര്‍ രാജാവിന്റെ തേരോട്ടം

എതിരാളി ആരായാലും പുഞ്ഞാറില്‍ ജോര്‍ജ് മാത്രം

Poonjar Election , niyamasabha , PC george , Congress , CPM , Election , george , നിയമസഭ തെരഞ്ഞെടുപ്പ് , പിസി ജോര്‍ജ് , പിണറായി വിജയന്‍ , തെരഞ്ഞെടുപ്പ് , കോണ്‍ഗ്രസ് , യു ഡി എഫ് , സി പി എം
പൂഞ്ഞാര്‍| jibin| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (20:30 IST)
ഇടത്- വലതു മുന്നണികളെ നിഷ്‌പ്രഭമാക്കി ജയം സ്വന്തമാക്കിയ പിസി ജോര്‍ജായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സൂപ്പര്‍ സ്‌റ്റാര്‍. പുഞ്ഞാറില്‍ താനല്ലാതെ വേറാരുമില്ലെന്ന് ഒരിക്കല്‍ കൂടി അതിശക്തമായി തെളിയിക്കുകയായിരുന്നു പിസി.

കേരളാ കോണ്‍ഗ്രസിന്റെ (എം) ഭാഗമായിരുന്ന ജോര്‍ജ് സര്‍ക്കാരിന്റെ അവസാന കാലത്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെയും തള്ളിപ്പറഞ്ഞ് മുന്നണി പൊട്ടിച്ചെറിഞ്ഞ് പുറത്തുവരുകയായിരുന്നു. പി സിയുടെ ലക്ഷ്യം ഇടതു ചേരിയായിരുന്നുവെങ്കിലും പിണറായി വിജയന്റെ അതിശക്തമായ എതിര്‍പ്പ് മൂലം ഇടതിനൊപ്പം കൂട്ടു കൂടാനായില്ല. ഇതോടെ സ്വന്തന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച പിസി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പൂഞ്ഞാര്‍ രാജാവായി.

കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോര്‍ജ് കുട്ടി ആഗസ്തി, എല്‍എഡിഎഫ് സ്ഥാനാര്‍ഥി പിസി ജോസഫ് എന്നിവരെ പിന്നിലാക്കിയാണ് ജോര്‍ജ് ഒറ്റയ്‌ക്ക് നിന്ന് ജയം സ്വന്തമാക്കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :