യുഡിഎഫ് നേതൃയോഗം: പൊട്ടിത്തെറിച്ച് സതീശനം കുഞ്ഞാലിക്കുട്ടിയും

  യുഡിഎഫ് , വിഡി സതീശന്‍ , എല്‍ഡിഎഫ് , കെഎം മാണി , പിസി ജോര്‍ജ്
കോവളം| jibin| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (16:36 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് ഭരണം ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെ ഇനിയുള്ള കാലം എങ്ങനെ പ്രതിഛായ മെച്ചപ്പെടുത്താം എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കോവളത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനം വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും ഘടകകക്ഷികളിലെ പ്രശ്‌നങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

വെടിക്കെട്ട് കഴിഞ്ഞു ഇനിയുള്ളത് പൊടിപടലങ്ങളാണ് അവശേഷിക്കുന്നത്, എന്നാല്‍ ആ പൊടിപടലങ്ങള്‍ പൊള്ളിക്കുമെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി നിലവിലെ രാഷ്‌ട്രീയ സാഹചര്യം ഉദ്ധരിച്ച് പറഞ്ഞത്. ഈ അഭിപ്രായം തന്നെയായിരുന്നു ധനമന്ത്രി കെഎം മാണിക്കും ഉണ്ടായിരുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം അനുകൂല സാഹചര്യം സൃഷ്‌ടിക്കണമെന്നും മാണി പറഞ്ഞു. ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും മാണി പറഞ്ഞു.

അതേസമയം രൂക്ഷമായ ഭാഷയിലായിരുന്നു വിഡി സതീശന്‍ സംസാരിച്ചത്. ബാര്‍ കോഴ ഇടപാട്, സരിതയുടെ കത്ത്, പിസി ജോര്‍ജ് കെ എം മാണി പ്രശ്‌നം എന്നിവയെല്ലാം മനസില്‍ വെച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഈ അവസ്ഥ തുടര്‍ന്നാല്‍ സര്‍ക്കാര്‍ പച്ചതൊടില്ല. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളാണ് മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസം നിന്നതെങ്കില്‍ ഈ പ്രാവശ്യം ഘടകകക്ഷികള്‍ക്കുള്ളിലെ പ്രശ്‌നങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം പറയാതെ പറയുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :