പേമെന്റ് സീറ്റ് വിവാദം; പന്ന്യന്റെ സ്ഥാനവും പോയേക്കും

തിരുവനന്തപുരം| VISHNU.NL| Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:56 IST)
സിപിഐ സെക്രട്ടറി സ്ഥാത്ത് നിന്ന് പന്ന്യന്‍ രവീന്ദ്രനേ മാറ്റാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം തയ്യാറെടുക്കുന്നതായി സൂചന. തിരുവനന്തപുരം ലോക്സഭാ സീറ്റ് പ്രശ്നവുമായി സംസ്ഥാനഘടകത്തില്‍ നിലനില്‍ക്കുന്ന കടുത്ത അതൃപ്തിയാണ് കേന്ദ്രനേതൃത്വം പ്രകടിപ്പിക്കുന്നത്.

നേരേത്തെ, വീണു പരിക്കേറ്റ് ഡല്‍ഹിയില്‍ വിശ്രമത്തിലായിരുന്ന പന്ന്യന്‍ തന്നെ സെക്രട്ടറി സ്ഥാത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. മാറ്റുമ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടാമെന്നാണ് സിപി‌ഐ കരുതുന്നത്.

നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരള ഘടകത്തിലെ അച്ചടക്കം തകര്‍ന്നതായി ദേശീയ നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന ഘടകം സി ദിവകരനെതിരേ എടുത്ത നടപടി ദേശീയ നേതൃത്വം പരിശോധിക്കുമെന്ന് സൂചനയുണ്ട്.

സി ദിവാകരതിരായ സംസ്ഥാന കൌണ്‍സില്‍ അച്ചടക്ക നടപടിയെ പരോക്ഷമായി ന്യായീകരിച്ച് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എബി ബര്‍ദന്‍ രംഗത്തെത്തിയിരുന്നു. തിരുവന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര ഘടകത്തിന് പങ്കില്ല. സംസ്ഥാന ഘടകം ല്‍കിയ പേരുകള്‍ അംഗീകരിക്കുകയാണ് ചെയ്തത്. പാര്‍ട്ടി ഭരണഘട പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുത്തിരിക്കുകയെന്നും ബര്‍ദന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :