വെഞ്ഞാറമൂട് ശശി സി പി ഐ വിടുന്നു

വെഞ്ഞാറമൂട് ശശി, സി ദിവാകരന്‍, ബെന്നറ്റ് ഏബ്ദ്രഹാം, പന്ന്യന്‍ രവീന്ദ്രന്‍, സി പി ഐ
തിരുവനന്തപുരം| Last Modified ശനി, 9 ഓഗസ്റ്റ് 2014 (17:31 IST)
ബെന്നറ്റ് ഏബ്രഹാമിന്‍റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ സി പി ഐയില്‍ ഉണ്ടായ പൊട്ടിത്തെറി പുതിയ തലത്തിലേക്ക് നീങ്ങുന്നു. നടപടിക്ക് വിധേയനായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി വിടാന്‍ തീരുമാനിച്ചു. താന്‍ ഇനി പാര്‍ട്ടിയില്‍ തുടരില്ലെന്ന് ശശി മാധ്യമങ്ങളെ അറിയിച്ചു.

ഞാന്‍ ഇനി സി പി ഐയില്‍ തുടരില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ തന്നെയുണ്ടാകും. ആരോഗ്യമുള്ള കാലം വരെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കും. അന്തിമതീരുമാനം സുഹൃത്തുക്കളുമായി ആലോചിച്ച് രണ്ടുദിവസത്തിനുള്ളില്‍ സ്വീകരിക്കും. തന്‍റെ തീരുമാനം ഞായറാഴ്ച സി പി ഐ നേതൃത്വത്തെ അറിയിക്കും.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തനിക്കെതിരായ നടപടിയില്‍ ദുഃഖമില്ലെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.

ബെന്നറ്റ് ഏബ്രഹാം എങ്ങനെ സ്ഥാനാര്‍ത്ഥിയായി എന്നതിനെ പറ്റി അന്വേഷണ കമ്മീഷന്‍ അന്വേഷിച്ചു. എന്നാല്‍ ബെന്നറ്റ് എങ്ങനെ പരാജയപ്പെട്ടു എന്ന് അന്വേഷിച്ചിട്ടില്ല. ബെന്നറ്റ് ഏബ്രഹാമിന്‍റെ കൈയില്‍ നിന്ന് 1.87 കോടി രൂപ പാര്‍ട്ടിക്ക് ലഭിച്ചു. ഇത് ചെലവഴിച്ചത് പി രാമചന്ദ്രന്‍ നായരാണ് - വെഞ്ഞാറമൂട് ശശി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :