തെരഞ്ഞെടുപ്പു എങ്ങനെ വന്നാലും നേരിടാന്‍ തയ്യാര്‍: ഇടി മുഹമ്മദ് ബഷീര്‍

തദ്ദേശ തെരഞ്ഞെടുപ്പ് , ഇടി മുഹമ്മദ് ബഷീര്‍ , മുസ്ലീം ലീഗ്  , ഹൈക്കോടതി
മലപ്പുറം| jibin| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (19:14 IST)
തദ്ദേശ തെരഞ്ഞെടുപ്പു തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പു നേരിടാന്‍ പാര്‍ട്ടി തയാറാണെന്നു മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. തെരഞ്ഞെടുപ്പു എങ്ങനെ വന്നാലും അതിനെ നേരിടുവാന്‍ ലീഗ് ഒരുങ്ങി കഴിഞ്ഞു.
2010-ലെ വാര്‍ഡ് വിഭചനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തിയാലും പാര്‍ട്ടിക്കു പ്രശ്നങ്ങള്‍ ഒന്നുമില്ല. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച തടയുവാന്‍ മുസ്ലീം ലീഗ് വേണ്ടതെല്ലാം ചെയ്യുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പു തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സർവകക്ഷിയോഗം വിളിക്കാനും തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കമ്മീഷനാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞടുപ്പ് നീട്ടിവെക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :