തദ്ദേശ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി| JOYS JOY| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (15:55 IST)
തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇക്കാര്യത്തില്‍ കമ്മീഷന് സ്വാതന്ത്ര്യം നല്കിയതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ കമ്മീഷന്റെ ഉദാരമായ നിലപാടിനോട് ഹൈക്കോടതി അതൃപ്‌തി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നേരത്തെ തന്നെ കമ്മീഷന് സ്വാതന്ത്ര്യം നല്കിയതാണെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണമെന്ന് തീരുമാനിക്കേണ്ടതും കമ്മീഷന്‍. സര്‍ക്കാരിന്റെ ഒരു വാദവും കോടതി അംഗീകരിച്ചില്ല.

തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണം എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :