മന്ത്രിസഭാ യോഗം ഇന്ന്; അധ്യാപക പാക്കേജ് പരിഗണിക്കും

അധ്യാപക പാക്കേജ് , മന്ത്രിസഭാ യോഗം , ഉമ്മന്‍ചാണ്ടി , മുഖ്യമന്ത്രി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (08:21 IST)
അധ്യാപക പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടേക്കും. അധ്യാപക പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുക.

കഴിഞ്ഞ അധ്യയനവര്‍ഷം വരെയുള്ള അധ്യാപക തസ്തികാ നിര്‍ണയം എല്‍പിയില്‍ 1:30, യുപിയില്‍ 1:35 എന്ന കണക്കിലായിരിക്കും. എന്നാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 എന്ന കണക്കിലായിരിക്കും. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും അംഗീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :