ദേശീയ ഗെയിംസില്‍ അടിമുടി അഴിമതി: ഗണേഷ് രാജിവെച്ചു

ദേശീയ ഗെയിംസ് , കെബി ഗണേഷ് കുമാർ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , അഴിമതി
തിരുവനന്തപുരം| jibin| Last Modified ശനി, 3 ജനുവരി 2015 (18:13 IST)
സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി ഭരണപക്ഷ എംഎൽഎയായ വീണും രംഗത്ത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയും ധൂര്‍ത്തും നടക്കുന്നതായി ആരോപിച്ച് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് ഗണേഷ് രാജിവെച്ചാണ് അദ്ദേഹം സര്‍ക്കാരിനെ ഞെട്ടിച്ചത്.

ഗെയിംസിന്റെ പേരില്‍ വന്‍ അഴിമതിയും ധൂര്‍ത്തുമാണ് നടക്കുന്നത്. ഗെയിംസ് നടത്തിപ്പിന്റെ പേരിൽ സംഘാടക സമിതി പൊതുപണം ധൂർത്തടിക്കുകയാണെന്നും. നിരുത്തരവാദപരമായ നടപടികള്‍ക്ക് നിശബ്ദ സാക്ഷിയാവാനില്ലെന്നും ഗണേഷ് പറഞ്ഞു.

ഗെയിംസിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിച്ചു. സംഘാടക സമിതി പൊതുപണം ധൂർത്തടിക്കുകയാണെന്നും. ഈ സാഹചര്യത്തില്‍ ഈ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കാട്ടി മുന്‍ കായിക മന്ത്രി കൂടിയായിരുന്ന ഗണേഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്
രാജികത്ത് നല്‍കുകയായിരുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി എംഎല്‍എമാര്‍ ഗെയിംസിന്റെ നടത്തിപ്പിലെ പാകപിഴകളെക്കുറിച്ച് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :