നില്‍പ്പ് സമരം ഒത്തു തീര്‍പ്പിലേക്ക്; ആദിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും

 ആദിവാസികളുടെ നില്‍പ്പ് സമരം , സെക്രട്ടേറിയറ്റ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (08:32 IST)
മാസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആദിവാസികളുടെ നില്‍പ്പ് സമരം അവസാനിക്കുന്നു. മേധാപാട്കറുടെ സാന്നിദ്ധ്യത്തില്‍ മന്ത്രിമാരായ പികെ ജയലക്ഷ്മിയും എപി അനില്‍കുമാറും നടത്തിയ ചര്‍ച്ചയിലാണ് നില്‍പ്പ് സമരത്തിന് അവസാനമാകുന്നത്. ഉടന്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുമെന്നും അതിനുശേഷം വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാക്കള്‍ വ്യക്തമാക്കി.

ആറളം ഫാം പൈനാപ്പിള്‍ കൃഷിക്ക് ഇനി വിട്ടു നല്‍കില്ലെന്നും. ആദിവാസി ഭൂമി പാക്കേജ് നടപ്പാക്കുന്നതിനായി 19,600 ഏക്കര്‍ വനഭൂമി അളന്ന് തിരിച്ച് വിജ്ഞാപനമിറക്കും.
മുത്തങ്ങ സമരക്കാരുടെ നഷ്ടപരിഹാര പുനരധിവാസ പദ്ധതികള്‍ വേണ്ട വിധം പരിഹരിക്കുമെന്നും ആദിവാസി നേതാക്കള്‍ക്ക് മന്ത്രിമാര്‍ ഉറപ്പ് നല്‍കി. ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കാനും നടപടിയുണ്ടാകും.

മേധാപാട്കറും മുന്‍ കൈയ് എടുത്ത് നടത്തിയ ചര്‍ച്ചകളില്‍ ഭാപ്തി വിശ്വാസമുണ്ടെന്ന് ആദിവാസി നേതാക്കളും പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കഴിഞ്ഞ ദിവസം മേധാപാട്കര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :