ദേശീയ ഗെയിംസ്: ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് തിരുവഞ്ചൂർ

ദേശീയ ഗെയിംസ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ , കോമൺവെൽത്ത്
തിരുവനന്തപുരം| jibin| Last Modified ശനി, 3 ജനുവരി 2015 (16:29 IST)
ദേശീയ ഗെയിംസ് നടത്തിപ്പിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോമൺവെൽത്ത് ഗെയിംസുമായി ദേശീയ ഗെയിംസിനെ താരതമ്യം ചെയ്യുരുതെന്നും. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒന്നിലധികം കമ്മിറ്റികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ഗെയിംസിനായുള്ള നിർമാണ പ്രവർത്തനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. നിർമാണ പ്രവർത്തനങ്ങളും കായികതാരങ്ങൾക്ക് വേണ്ട ഉപകരണങ്ങളും ഉടൻ തന്നെ കേരളത്തിലെത്തും. ഗെയിംസിന്റെ പ്രചരണാർത്ഥമുള്ള റൺ കേരള റൺപരിപാടിയ്ക്ക് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിന്റെ ചെലവ് 5393 കോടി രൂപയാണ്. ദേശീയ ഗെയിംസ് നടത്തിപ്പിന്റെ ചെലവ് 611 കോടി മാത്രമാണ്. അതിനാല്‍ കോമൺവെൽത്ത് ഗെയിംസുമായി ദേശീയ ഗെയിംസിനെ താരതമ്യം ചെയ്യുന്നത് മോശമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഗെയിംസ് നടത്തിപ്പിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഏഴു ജില്ലകളിലായി 31 വേദികളിൽ മത്സരങ്ങൾ നടക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :