ആര് എങ്ങനെ ദ്രോഹിച്ചാലും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കും: ഗണേഷ്

 കെബി ഗണേഷ് കുമാർ , പൊതുമരാമത്ത് മന്ത്രി , നിയമസഭ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (17:12 IST)
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിന് നേരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നിൽക്കുന്നതായി എംഎൽഎ കെബി ഗണേഷ് കുമാർ. താൻ സഭയിൽ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെന്നും. എങ്ങനെ ദ്രോഹിച്ചാലും പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്തിരിയില്ലെന്നും ഗണേഷ് വ്യക്തമാക്കി.

പൊതുമരാമത്ത് മന്ത്രിയുടെ പെഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങള്‍ വന്‍ തോതില്‍ അഴിമതി നടത്തുന്നതിന് വ്യക്തമായ തെളിവുകള്‍ കൈയിലുണ്ടെന്നും. നിയമസഭയിൽ ആരോപണം ഉന്നയിക്കാൻ പാർട്ടിയുടെ അനുമതി ആവശ്യമില്ലെന്നും ഗണേഷ് പറഞ്ഞു. ഇതിലും വലിയ ആരോപണങ്ങൾ ഉന്നയിച്ച പിസി ജോർജിനെ ആരും പുറത്താക്കിയിട്ടില്ലെന്നും. തനിക്ക് സുധീരന്റെ തുറന്ന പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നിന്നാല്‍ ഗണേഷ് കുമാറിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന്

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങളായ എ നസിമുദിന്‍, അബ്ദുല്‍ റാഷിദ്, അബ്ദുല്‍ റഹിം എന്നിവരാണ് അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും കെബി ഗണേഷ് കുമാര്‍ ഇന്ന് നിയമസഭയില്‍ ആരോപിച്ചിരുന്നു. ആരോപണത്തെ തള്ളി ലീഗ് മന്ത്രിമാരും എംഎല്‍എമാരും രംഗത്ത് എത്തിയതോടെ ഗണേഷിന് പിന്തുണയുമായി പ്രതിപക്ഷം രംഗത്ത് എത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :