കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ വന്‍ തീപിടുത്തം; ആളപായമില്ല

നടക്കാവ്, കോഴിക്കോട്, തീ, അപകടം nadakkavu, kozhikkode, fire, accident
കോഴിക്കോട്| Sajith| Last Modified ശനി, 20 ഫെബ്രുവരി 2016 (16:39 IST)
നടക്കാവ് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ വന്‍ തീപിടുത്തം. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനറേറ്ററില്‍ ഉണ്ടായിരുന്ന ഡീസല്‍ ഓടയിലേക്ക് ഒലിച്ചിറങ്ങിയതിനാല്‍ ടെലിഫോണ്‍ കേബിളുകള്‍ക്കും തീപിടിച്ചു.

രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി ഏകദേശം 20 മിനുട്ടോളം പരിശ്രമിച്ചാണ് തീയണച്ചത്. ശക്തമായ ചൂടും ഷോര്‍ട്ട് സര്‍ക്യൂട്ടുമാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :