വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്; കനയ്യയെ തൊട്ടപ്പോള്‍ ബിജെപിക്ക് സംഭവിച്ചത്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല , കനയ്യ കുമാര്‍ , ബിജെപി , ആര്‍എസ്എസ്
ന്യൂഡൽഹി| jibin| Last Updated: ശനി, 20 ഫെബ്രുവരി 2016 (12:34 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിഷയത്തില്‍ വിദ്യാര്‍ഥി നേതാവും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്‌തതുമായ സംഭവങ്ങളില്‍ ബിജെപി ഒറ്റപ്പെടുന്നു. കനയ്യയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പട്യാല കോടതിയില്‍ നടന്ന അക്രമങ്ങളും കോടതി മുറിയിലും ജഡ്‌ജയിയുടെ ചേമ്പറില്‍ കയറി ബിജെപി ആര്‍എസ്എസ് അനുകൂല അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടവുമാണ് ദേശീയതലത്തില്‍ ബിജെപി ഒറ്റപ്പെടാന്‍ അവസരമൊരുക്കിയത്.

കനയ്യകുമാര്‍ ദേശവിരുദ്ധമായി പ്രസംഗിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ബിജെപി എംപി ശത്രുഘ്നൻ സിന്‍ഹ പറഞ്ഞു. വിഷയത്തില്‍ കസ്‌റ്റഡിയിലായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി താന്‍ പ്രാര്‍ഥിക്കുകയാണ്. കനയ്യ തെറ്റായി ഒന്നും ചെയ്‌തിട്ടില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തില്‍ മിടുക്കനാണ് കനയ്യയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സര്‍വകലാശാലയാണ് ജെഎന്‍യു എന്നും കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ പറഞ്ഞു. കനയ്യ ദേശവിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല. സര്‍വകലാശാലയില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതു രാജ്യദ്രോഹമാകില്ല. സംഭവങ്ങള്‍ വേദനാജനകമാണെങ്കിലും വിശദമായ അന്വേഷണം വേണം. സ്വാതന്ത്രം വേണമെന്ന് ആവശ്യപ്പെട്ട ഗാന്ധിജിക്കെതിരെ ബ്രിട്ടീഷുകാര്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കനയ്യ രാജ്യദ്രോഹിയെങ്കില്‍ തെളിവുകള്‍ ഹാജരാക്കാന്‍ മടിയെന്താണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചോദിച്ചു.
അഫ്സല്‍ ഗുരുവിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച പിഡിപിയുമായി കശ്മീരില്‍ കൈകോര്‍ത്ത ബിജെപിയുടേതു രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. നാഥുറാം ഗോഡ്‌സെയെ ദേശീയ നായകനായി കാണുന്ന ചിലര്‍, തങ്ങളെ ദേശ ദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഭരണം ഉപയോഗിച്ച് ജെഎന്‍യു പോലുള്ള സര്‍വ്വകലാശാലകളില്‍ തങ്ങളുടെ രാഷ്‌ട്രീയം നടപ്പാക്കാനാണ് ആര്‍ എസ് എസിന്റെ ശ്രമമെന്നും ഇതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജെഎന്‍യു വിവാദത്തില്‍ അഭിഭാഷകരുടെ അതിക്രമത്തിലൂം മാധ്യമ അവതാരകരുടെ നിഷേധാത്മക നിലാപാടിലും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വ്യത്യസ്ഥരീതില്‍ പ്രതിഷേധിഷേധവുമായി ജെഎന്‍യു വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കനയ്യ കുമാറിന്റെ ചിത്രമുള്ള ടീഷര്‍ട്ടുകല്‍ ധരിച്ചാണ് ഇവരുടെ പ്രതിഷേധം.

വൈകിട്ട് ഒമ്പതു മണിക്കെതെ വാര്‍ത്ത നിര്‍ത്തിവെച്ചായിരുന്നു പ്രമുഖ ചാനലായ എൻഡിടിവിയുടെ പ്രതിഷേധം. കറുത്ത സ്ക്രീനില്‍ 'യാതൊരു ടെക്നിക്കല്‍ പ്രശ്നവും സിഗ്നല്‍ പ്രശ്നവും നിങ്ങള്‍ നേരിടുന്നില്ല. നിങ്ങളുടെ ടിവിക്കും തകരാറില്ല. പക്ഷേ ഞങ്ങൾ നിങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്.' ഈ വാക്കുകള്‍
പ്രദര്‍ശിപ്പിക്കുകയും മറ്റ് ചാനല്‍ അവതാരകരുടെയും അഭിഭാഷകരുടെയും ശബ്​ദങ്ങള്‍ മാത്രം കേള്‍പ്പിക്കുകയുമായിരുന്നു എൻഡിടിവി ചെയ്‌തത്.



ടൈംസ് നൌ ചാനലില്‍ അഫ്സല്‍ ഗുരു അനുസ്‌മരണ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമി വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് അഭിസംബോധന ചെയ്യുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെയായിരുന്നു എൻഡിടിവിയുടെ പ്രതിഷേധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :