ദക്ഷിണകൊറിയയുടെ ‘പണിതീര്‍ക്കാന്‍’ കിം ജോങ്; ഭീതിയില്‍ ലോകരാജ്യങ്ങളും!

Kim Jong Un, Korea, South Korea, Modi, India,  കിം ജോംഗ് ഉന്‍, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, മോദി, ഇന്ത്യ
സോള്‍| Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (20:00 IST)
ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് തയ്യാറാകാന്‍ ഉത്തരകൊറിയയുടെ ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായും വിവരം. ദക്ഷിണ കൊറിയയുടെ ചാരസംഘടനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ചര്‍ച്ച ഉത്തരകൊറിയയുടെ ഉന്നതതലവൃത്തങ്ങളില്‍ നടന്നത്. അവിടെനിന്നുതന്നെയാണ് വ്സിവരം ദക്ഷിണകൊറിയന്‍ ചാരസംഘടനയ്ക്ക് ചോര്‍ന്ന് ലഭിച്ചിരിക്കുന്നത്.

ദക്ഷിണകൊറിയയെ ആക്രമിച്ച് ഇല്ലാതാക്കാനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്ന ആശങ്ക ലോകരാജ്യങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളും ഭീതിയില്‍ തന്നെയാണ്.

കിം ജോങ് ഉന്‍ എന്താണ് അടുത്ത നിമിഷത്തില്‍ ചെയ്യാന്‍ പോകുന്നതെന്നുപോലും നിശ്ചയിക്കാന്‍ ആര്‍ക്കും കഴിയില്ല. പ്രവചനാതീത സ്വഭാവത്തിനുടമയും അതിക്രൂരനുമായ ഭരണാധികാരിയെ അതുകൊണ്ടുതന്നെ എല്ലാവരും ഭയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :