രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധവുമായി കെ.മുരളീധരൻ

രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധവുമായി കെ.മുരളീധരൻ

തിരുവനന്തപുരം| Rijisha M.| Last Modified ശനി, 14 ജൂലൈ 2018 (15:17 IST)
രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധവുമായി കെ.മുരളീധരൻ എംഎൽഎ രംഗത്ത്. കോൺഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. നാലു വോട്ടുകൾ കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാൻ ഇതല്ല മാർഗമെന്നും അദ്ദേഹം പറഞ്ഞു.

രാമായണമാസം ആചരിക്കുന്നതിനു സിപിഎമ്മും ബിജെപിയും തുടക്കമിട്ടതിനു പിന്നാലെയാണു കോൺഗ്രസും രംഗത്തെത്തിയത്. 'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാഷ്ട്രീയകാര്യ സമിതിയിലോ നിർവാഹക സമിതിയിലോ ഇതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല, വിശ്വാസികളും അല്ലാത്തവരും പാർട്ടിയിൽ ഉണ്ടെന്നും മുരളീധരൻ പറഞ്ഞു. രാമായണമാസം ആചരിക്കുന്നതിനുള്ള സിപിഎം തീരുമാനം വിവാദമായിരുന്നു. അതേസമയം, പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന് ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :