അഭിമന്യുവിന്റെ കൊലപാതകം; എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ പിടിമുറുക്കി പൊലീസ്

അഭിമന്യുവിന്റെ കൊലപാതകം; എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ പിടിമുറുക്കി പൊലീസ്

എറണാകുളം| Rijisha M.| Last Modified വെള്ളി, 6 ജൂലൈ 2018 (07:45 IST)
മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തെത്തുടർന്ന് എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി കർശന നടപടിക്കൊരുങ്ങുന്നു.അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് ഇത്തരം നടപടിക്ക് പൊലീസ് തയ്യാറെടുക്കുന്നത്.

ഇതേത്തുടർന്ന് സ്ക്വാഡുകൾ രൂപീകരിക്കാൻ ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകുകയും ചെയ്‌തു. സി.ഐ.മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കാനും തുടർനടപടികൾ സ്വീകരിക്കാനുമാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. വെള്ളിയാഴ്ചയ്ക്കകം സി.ഐ.മാരുൾപ്പെട്ട പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണം. വരുംദിവസങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

എവിടെ വേണമെങ്കിലും പരിശോധന നടത്താനുള്ള അനുമതി പൊലീസിന് കോടതി നൽകിയിട്ടുണ്ട്. എസ്.ഡി.പി.ഐ.ക്കാരുമായി ബന്ധപ്പെട്ട ഏത് സ്ഥാപനവും താമസസ്ഥലവും പരിശോധിക്കാൻ സർക്കാൻ ആഭ്യന്തരവകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. പ്രശ്നക്കാരായ പ്രവർത്തകരെ മുൻകരുതൽ എന്ന നിലയിൽ അറസ്‌റ്റ് ചെയ്യാനും പൊലീസിന് അനുമതിയുണ്ട്. പഴയ കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നോട്ടീസ് നൽകി പോലീസ് സ്‌റ്റേഷനുകളിൽ വിളിച്ചുവരുത്തുകയും ചെയ്യണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :