മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സമ്മതിക്കില്ല: മുഖ്യമന്ത്രി

  മുല്ലപ്പെരിയാര്‍ അണക്കെട്ട് , ഉമ്മന്‍ചാണ്ടി , തമിഴ്നാട് , കൊച്ചി
കൊച്ചി| jibin| Last Modified ശനി, 21 ഫെബ്രുവരി 2015 (11:44 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡറില്‍ നിന്നും കമ്പനികള്‍ പിന്മാറിയത് അപ്രതീക്ഷിതമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയാക്കുന്നതില്‍ തടസമില്ലെന്നും, എന്നാല്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്‌ച തള്ളിയിരുന്നു.

തമിഴ്നാട്ടിലെ വൈഗ അണക്കെട്ടു നിറഞ്ഞാലേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താവൂയെന്നും 14 ഷര്‍ട്ടറുകളില്‍ ഏതെങ്കിലും ഒന്നു പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്നും കേരളം ആവശ്യപ്പെട്ടുവെങ്കിലും കോടതി ഒന്നും ചെവിക്കൊള്ളാതിരിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :