കേരള ലോട്ടറി സമ്മാനത്തുക ലഭിക്കാന്‍ തമിഴ്നാട്ടുകാരന്‍ കോടതിയില്‍

കോയമ്പത്തൂര്| Joys Joy| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (15:28 IST)
കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാനത്തുക ലഭിക്കുന്നതിനായി തമിഴ്നാട്ടുകാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അടുത്തിടെ കേരള ലോട്ടറി അധികൃതരുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ താമസിക്കുന്നതായുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ സമ്മാനത്തുക നല്‍കുകയുള്ളു.

ഒരു വര്‍ഷം മുമ്പ് സേലം സ്വദേശിയായ സെന്തില്‍ കുമാര്‍ പാലക്കാട്ടു നിന്നു വാങ്ങിയ കേരള സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റിനു 75 ലക്ഷം രൂപയുടെ സമ്മാനം അടിച്ചു. 2014 മാര്‍ച്ചില്‍ തന്നെ ടിക്കറ്റും മറ്റു രേഖകളും ഇയാള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും തുക ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണു സെന്തില്‍ കുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇയാള്‍ ആദ്യം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇത് തമിഴ്നാട്ടില്‍ നടക്കാത്ത വിഷയമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി കേരളസര്‍ക്കാരിനു ഉത്തരവു നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് സെന്തില്‍ കുമാര്‍ നേരിട്ട് കേരള സര്‍ക്കാരിനു തുക അനുവദിക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ കേരളത്തില്‍ താമസിക്കുന്നതായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ തുക അനുവദിക്കാന്‍ കഴിയുകയുള്ളു എന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്നാണ്‌ സെന്തില്‍ കുമാര്‍ വീണ്ടും മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജ്ജി ഫയല്‍ ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :