തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

ചെന്നൈ| Joys Joy| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (09:36 IST)
തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. തമിഴ്നാട് രാമനാഥപുരത്ത് ആണ് വാഹനാപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളായ സലിം, സമീര്‍, റിയാസ് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ടത് മധുരയിലേക്ക് പോയ സംഘം.

അപകടത്തില്‍ ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി ഇടിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :