ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് വീഡിയോ പങ്കിടാൻ ഡിജിപിയുടെ നിർദ്ദേശം; മറുപടിയുമായി രണ്ടുപേർ

പ്രധാനമന്ത്രിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കാന്‍ ഡിജിപിയുടെ നിർദ്ദേശം

Rijisha M.| Last Updated: വെള്ളി, 15 ജൂണ്‍ 2018 (18:57 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ ഐപിഎസുകാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാട്‌സ്ആപ്പ് സന്ദേശം. മോദിയുടെ നര്‍ദേശമനുസരിച്ചുള്ള ശാരീരിക വെല്ലുവിളികള്‍ നമുക്കും ഏറ്റെടുക്കാമെന്നാണ് ഡിജിപി പറഞ്ഞത്. ഒപ്പം വ്യായാമം ചെയുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയാനും ഡിജിപി ആഹ്വാനം ചെയ്തിരുന്നു. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്തെ ഐപിഎസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു ഡിജിപി ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതുവരെ ഈ ചാലഞ്ച് ഏറ്റെടുത്തത് രണ്ട് ഐപിഎസുകാർ മാത്രമാണ്.

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയും കാസര്‍കോട് എസ്.പി. ഡോ.എ.ശ്രീനിവാസുമാണ് ചാലഞ്ച് ഏറ്റെടുത്ത് വീഡിയോ പങ്കുവച്ചത്. എന്നാൽ ഇത് ഇതിനകം തന്നെ വിവാദത്തിലേക്ക് വഴിതെളിച്ചിട്ടുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :