ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു; ചുമതലകള്‍ കൈമാറി

ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു; ചുമതലകള്‍ കൈമാറി

 loknath behra , DGP , behra , health issues , health , pinarayi vijayan , police , ലോക്‌നാഥ് ബെഹ്‌റ , പൊലീസ് , എഡിജിപി , ബെഹ്‌റ , ആശുപത്രി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2018 (18:01 IST)
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഈ മാസം നാലിന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം 14വരെ അവധി നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബെഹ്‌റ. ഇന്ന് ആശുപത്രി വിട്ടെങ്കിലും വിശ്രം അത്യാവശ്യമാണെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ചുമതലകള്‍ കൈമാറി.

പൊലീസിലെ അഡ്മിനിസ്‌ട്രേഷന്‍ ചുമതല ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി അനന്തകൃഷ്ണനും ക്രമസമാധാന ചുമതല ഡിജിപി രാജേഷ് ദിവാനും എഡിജിപി അനില്‍കാന്തിനുമായി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് ബെഹ്‌റ അധികാരം താല്‍ക്കാലികമായി കൈമാറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :