കേരള പോലീസിലും ആർ എസ് എസ് പിടിമുറുക്കുന്നു? ഉത്തരംമുട്ടി ഡിജിപി

ചൊവ്വ, 13 മാര്‍ച്ച് 2018 (15:40 IST)

കേരള പൊലീസിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ ആർ എസ് എസ് സെൽ പ്രവർത്തിക്കുന്നതായി മുൻപ് ഇന്റലിജെൻസ് സംസ്ഥാന സർക്കറിനു മുന്നറിയിപ്പു നൽകിയിരുന്നു. വിവരങ്ങൾ പുറത്തു വന്ന ഉടൻ മുഖ്യമന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടും സെൽ ഇപ്പോഴും സേനക്കകത്ത് പരസ്യമായി പ്രവർത്തിക്കുന്നു. 
 
ഡി ജി പിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനും ഇന്റലിജന്‍സിലെ ചില ഉദ്യോഗസ്ഥരുമാണ് ആർ എസ് എസ് സെല്ലിനു പ്രവർത്തിക്കാനുള്ള പരിസരം ഒരുക്കിനൽകുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിക്കുകയും പൂർത്തിയായ റിപ്പോർട്ട്  ഡിജിപി ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല. 
 
കുറ്റക്കാരേ സംരക്ഷിക്കുന്ന നടപടിയാണ് ഡി ജി പി ലോക്‌നാഥ് ബഹ്‌റ സ്വീകരിക്കുന്നത്. ഗ്രൂപ്പിനു നേതൃത്വം നല്‍കിയവരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദവികളില്‍ തുടരുകയാണ്. തത്ത്വമസി എന്ന പേരിലാണ് സെൽ പ്രവർത്തിക്കുന്നത്. ഇവർ ആശയ വിനിമയം നടത്തുന്നത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണെന്നും കന്യാകുമാരിയിൽ രഹസ്യയോഗം ചേർന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 
 
ഇതിനിടെ സംസ്ഥാന പൊലീസിൽ ആർ എസ് എസ് പിടിമുറുക്കുന്നതായി  സി പി ഐ എം സംസ്ഥാന സമ്മേളനത്തിലും വിമർശനം ഉയരുകയുണ്ടായി. എന്നിട്ടും അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ക്ലൈമാക്സില്‍ നിന്നും അകറ്റി നിര്‍ത്തിയപ്പോഴൊക്കെ ഒരുപാട് വിഷമിച്ചു: ഇന്ദ്രന്‍സ്

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം സിനിമാപ്രേമികളെ സം‌ത്രപ്തിപ്പെടുത്തിയിട്ടുണ്ട്. മികച്ച ...

news

കേരളത്തിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം, സര്‍ക്കാരിന് തീരുമാനിക്കാം: സുപ്രീം‌കോടതി

ദേശീയ സംസ്ഥാന പാതയിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. നേരത്തേ ...

news

നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരാണത്രേ മാവോയിസ്റ്റുകള്‍?! - സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും മുംബൈയിലേക്ക് നടന്ന കര്‍ഷക റാലി ...

news

ദുല്‍ഖറിന്റെ നായികയായി സോനം കപൂര്‍!

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. അനൂജ ...

Widgets Magazine