കലാമേഖലയിൽ സമാധാനമുള്ളത് ‌സുരേഷ്‌ഗോപിക്കും രാജസേനനും മാത്രം?

'മനസമാധാനം വേണമെങ്കിൽ ബിജെപിയിൽ ചേരണം': രാജസേനൻ

Rijisha| Last Modified ശനി, 7 ഏപ്രില്‍ 2018 (13:18 IST)
ബി ജെ പിയിൽ ‌പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് ‌മാത്രമേ ‌സമാധാനമുള്ളൂ എന്ന് ‌സംവിധായകനും ബിജെപി നേതാവുമായ രാജസേനൻ. നിലവിൽ കലാമേഖലയിൽ ഞാനും സുരേഷ്‌ഗോപിയും മാത്രമേ ബി ജെ പിയിൽ ഉള്ളൂ. എന്നാൽ മനസമാധാനം ആഗ്രഹിക്കുന്ന കൂടുതൽ കലാകാരന്മാർ ബി ജെ പിയിലേക്ക് ‌വരുമെന്നും പറഞ്ഞു. അജ്മാനില്‍ ബി ജെ പി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോൽസവവും കൊച്ചി ‌മുസിരിസ് ബിനാലേയും കാപട്യമാണെന്നും ചുവപ്പുവത്‌ക്കരണത്തിന്റെ വൃത്തികെട്ട ‌ബിംബങ്ങളെയാണ് ഈ മേളകൾ അവതരിപ്പിക്കുന്നുവെന്നും രാജസേനൻ കൂട്ടിച്ചേർത്തു. രാജ്യത്തിന് ചേരാത്ത ആശയങ്ങൾ ഇറക്കുമതി ‌ചെയ്യാനും, ചില ‌പ്രത്യയശാസ്‌ത്രങ്ങൾ പഠിപ്പിക്കാനുമാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി നിർവ്വാഹക ‌സമിതി അംഗമായ രാജസേനൻ ‌കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബി ജെ പി ‌സ്ഥാനാർത്ഥിയായി ‌മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കടുത്ത മുസ്ലീം വിരുദ്ധത മുന്നോട്ടുവയ്‌ക്കുന്ന ആർ എസ്‌ എസ് അനുഭാവ കഥ ‌പറയുന്ന പ്രിയപ്പെട്ടവർ എന്ന ‌ചിത്രത്തിൽ രാജസേനൻ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ രാജസേനന്റെ കഥാപാത്രം മോദിയെ ഇന്ത്യയുടെ രക്ഷകനായി വിശേഷിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :