എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല; സംസ്ഥാന നേതാക്കളെ തീരുമാനം അറിയിച്ചു

എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല

   mm hassan , kpcc president charge , kpcc , Sonia ghandhi , Rahul ghandhi , ICC , congress , vm sudheeran , സു​ധീ​ര​ൻ , എംഎം ഹസന്‍ , കെപിസിസി , എഐസിസി , വിഡി സതീശന്‍ , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified ശനി, 25 മാര്‍ച്ച് 2017 (18:45 IST)
മുതിർന്ന നേതാവ് എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. എഐസിസി ഇത് സംബന്ധിച്ച വാര്‍ത്തക്കുറിപ്പും പുറത്തിറക്കി. വിഎം രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഹ​സ​ന്‍റെ നി​യ​മ​നം.

ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും പാർട്ടിയിലെ ഐക്യം ശക്തിപ്പെടുത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ഹസൻ പറഞ്ഞു. എഐസിസിക്കും സോണിയഗാന്ധിക്കും ഹസന്‍ താത്കാലിക നിയമനത്തിനുളള നന്ദിയും പറഞ്ഞു. നാളെത്തന്നെ താത്കാലിക ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

യുഎസിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്. വൈസ് പ്രസിഡന്റുമാരായ ഹസന്റെയും വിഡി സതീശന്റെയും പേരുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുൻപായി പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനമേൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :