''ഞാൻ റെഡി'' - കെ പി സി സി പ്രസിഡന്റ് ആകാൻ സമ്മതമെന്ന് സുധാകരൻ, തിരുവഞ്ചൂർ കൂടെയുണ്ട്

ആവേശമുയർത്താൻ കഴിയണം, ഞാൻ റെഡി: സുധാകരന്റെ മനസ്സിലിരുപ്പെന്ത്?

aparna shaji| Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (11:24 IST)
വി എം സുധീരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, പാർട്ടി അനുവദിച്ചാൽ താൻ പ്രസിഡന്റ് ആകാമെന്ന് സമ്മതമറിയിച്ച് കോൺഗ്രസ് നേതാവ് കെ രംഗത്ത്.

ചെറുപ്പക്കാരില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതൃത്വം വരണം. പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാന്‍ താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക പ്രസിഡന്റായാല്‍പോലും സമവായത്തിലൂടെയാണ് നിശ്ചയിക്കേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി. ഈ അഭിപ്രായങ്ങളെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്തുണക്കുന്നതായി അറിയിച്ചിട്ടുണ്ട്.

രണ്ടുദിവസത്തിനുളളില്‍ പുതിയ കെപിസിസി പ്രസിഡന്റ് ഉണ്ടാകും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളികളും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നയാളാകണം പുതിയ പ്രസിഡന്റ് ആകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി നേതൃത്വത്തിലേക്ക് പുതിയ ആള്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ. മുരളീധരന്‍ രാവിലെ പറഞ്ഞിരുന്നു. ഒരിക്കല്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നത് കൊണ്ട് ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :