വലിയ കളികള്‍ക്ക് ഉമ്മന്‍‌ചാണ്ടി; അധ്യക്ഷനാകില്ല, പക്ഷേ വിഷ്ണുനാഥിനെ മുന്നില്‍ നിര്‍ത്തും!

Oommenchandy, Vishnunath, KPCC, Satheeshan, Muralidharan, ഉമ്മന്‍‌ചാണ്ടി, വിഷ്ണുനാഥ്, കെപിസിസി, സതീശന്‍, മുരളീധരന്‍
അജയ് ആനിക്കല്‍| Last Modified വെള്ളി, 10 മാര്‍ച്ച് 2017 (16:05 IST)
കെ പി സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മന്‍‌ചാണ്ടി അറിയിച്ചുകഴിഞ്ഞു. ഒരു പദവിയും തല്‍ക്കാലം ഏറ്റെടുക്കാതെ എം എല്‍ എ ആയി തുടരാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഉമ്മന്‍‌ചാണ്ടി പറയുന്നത്. എന്നാല്‍ അത് വലിയൊരു തന്ത്രത്തിന്‍റെ ഭാഗമാണെന്ന് എല്ലാവര്‍ക്കും അറിയാം.

കെ പി സി സിയുടെ പുതിയ അധ്യക്ഷനായി എ ഗ്രൂപ്പില്‍ നിന്നുള്ള പി സി വിഷ്ണുനാഥിനെ ഉമ്മന്‍‌ചാണ്ടി ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചന. തന്‍റെ ശിഷ്യന്‍ കൂടിയായ വിഷ്ണുനാഥിനെ മുന്‍‌നിര്‍ത്തിയുള്ള കളികള്‍ വി ഡി സതീശന്‍റെ വരവിനെ തടയാനുള്ള നീക്കം കൂടിയാണ്.

പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് ആണെന്നുള്ളതിനാല്‍ സ്വാഭാവികമായും കോണ്‍ഗ്രസ് അധ്യക്ഷപദവി എ ഗ്രൂപ്പിന് ക്ലെയിമുള്ളതാണ്. എന്നാല്‍ യുവനേതാവ് വരട്ടെ എന്ന് സതീശനെ ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ യുവാവായ വിഷ്ണുനാഥിനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍‌ചാണ്ടി മറുപടി പറയും.

എന്നാല്‍ വിഷ്ണുനാഥിനും സതീശനും ചില ജാതിസമവാക്യങ്ങള്‍ എതിരാവാന്‍ സാധ്യതയുണ്ട്. ഹൈക്കമാന്‍ഡ് അങ്ങനെയൊരു പരിഗണന പരിശോധിച്ചാല്‍ ഉമ്മന്‍‌ചാണ്ടി പി ടി തോമസിനെ രംഗത്തിറക്കാനും സാധ്യത കാണുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :