എസ്‌ രാജേന്ദ്രന്‍ എംഎല്‍എയെ മൂന്നാറിലെ സമരക്കാര്‍ വിരട്ടിയോടിച്ചു

മൂന്നാര്‍| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (11:55 IST)
മൂന്നാറില്‍ സമരം തുടരുന്ന തോട്ടം തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് എത്തിയ എസ്‌ രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ വിരട്ടിയോടിച്ചു.രാവിലെ 11 ഓടെയാണ്‌ സമരക്കാരെ കാണാന്‍ എം എല്‍ എ എത്തിയത്.

എംഎല്‍എയുടെ അടുത്തേയ്ക്ക്‌ സ്‌ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ്‌ രാജേന്ദ്രനു സംരക്ഷണം ഒരുക്കി. പിന്നീട്‌ പോലീസ്‌ നിര്‍ദ്ദേശം അനുസരിച്ച്‌ എംഎല്‍എ സ്ഥലത്തു നിന്നും മടങ്ങുകയായിരുന്നു.


എന്നാല്‍ എംഎല്‍എ അല്ല ഒരു നേതാക്കത്താരെയും കാണേണ്‌ടെന്നും തങ്ങളുടെ പ്രശ്‌നത്തില്‍ ഇതുവരെ ആരും ഇടപ്പെട്ടിരുന്നില്ല എന്ന നിലപാടിലായിരുന്നു
തൊഴിലാളികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :