ബജറ്റ് ദിനത്തിലെ അക്രമം; ആറ് എംഎല്‍എമാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (12:43 IST)
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പൊലീസ് സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ ആണ് സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് എം എല്‍ എമാര്‍ക്കെതിരെ കേസ് എടുത്തതായും പൊലീസ് കോടതിയില്‍ അറിയിച്ചു.

അന്നേദിവസം, നിയമസഭയില്‍ അഞ്ചുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായാണ് കണ്ടെത്തല്‍. ഇവര്‍ക്കതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തു.

ബജറ്റ് അവതരണ ദിവസമായ മാര്‍ച്ച് 13ന് ആയിരുന്നു നിയമസഭയില്‍ വിവാദ സംഭവങ്ങള്‍ നടന്നത്. ബാര്‍കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ടെ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധപ്രകടനം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.

സ്പീക്കറുടെ ഡയസ് തകര്‍ത്ത പ്രതിപക്ഷം സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു. സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറും നശിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :