അയോഗ്യനാക്കണമെന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (20:04 IST)

അയോഗ്യനാക്കണമെന്ന കേരളകോൺഗ്രസ് എമ്മിന്‍റെ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ.
തോമസ് ഉണ്ണിയാടൻ സ്പീക്കർക്കു നൽകിയ പരാതിയില്‍ വിശദീകരണം നൽകിയശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായ പരാതിയില്‍ അഡ്വ. രാംകുമാറിനെ അഭിഭാഷകനാക്കി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജോര്‍ജ് വ്യക്തമാക്കി.

എംഎല്‍എ സ്ഥാനത്തു നിന്നും പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിന്‍മേല്‍ സ്‌പീക്കര്‍ക്കു മുമ്പില്‍ തെളിവെടുപ്പിനു പി.സി. ജോര്‍ജ്‌ ഹാജരായിരുന്നു. കൂറുമാറ്റ നിരോധന നിയമ പ്രകാരം തോമസ്‌ ഉണ്ണിയാടന്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ മന്ത്രി കെഎം മാണിയെ ഉള്‍പ്പെടുത്തിയത്‌ സ്‌പീക്കറുടെ തീരുമാനത്തെ സ്വാധീനിക്കാനാണെന്നു പിസി ജോര്‍ജ്‌ സ്‌പീക്കറെ അറിയിച്ചു. ഇക്കാര്യങ്ങള്‍ സ്‌പീക്കറെ ബോധ്യപ്പെടുത്താന്‍ തനിക്ക്‌ ഒരു അഭിഭാഷകന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം സ്‌പീക്കറോട്‌ പറഞ്ഞു.

ഈ മാസം 15–നു കൂടുതല്‍ വാദത്തിനായി അഭിഭാഷകനുമായി എത്താന്‍ പരാതിക്കാരനായ തോമസ്‌ ഉണ്ണിയാടനോടുകൂടി ഫോണില്‍ സംസാരിച്ച ശേഷം സ്‌പീക്കര്‍ എന്‍ ശക്തന്‍ പിസി ജോര്‍ജിന്‌ നിര്‍ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :