ചര്‍ച്ച പരാജയം; മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരം തുടരും

മൂന്നാര്‍| JOYS JOY| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (13:27 IST)
വേതനവര്‍ദ്ധനവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം ആറാം ദിവസത്തിലേക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം പൂര്‍വ്വാധികം ശക്തി പ്രാപിച്ചിരിക്കുകയാണ്.

മൂന്നാര്‍ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലാണ് സമരം നടക്കുന്നത്. കമ്പനി പ്രതിനിധികള്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടക്കും.
ബോണസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനു ശേഷം ഞായറാഴ്ച തീരുമാനം അറിയിക്കും.

വേതനവര്‍ദ്ധനയ്ക്കൊപ്പം ഇരുപത് ശതമാനം ബോണസ് വേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
അതേസമയം, തൊഴിലാളി സംഘടനകളുടെയൊന്നും പിന്തുണയില്ലാതെയാണ് മൂന്നാറില്‍ തൊഴിലാളികള്‍ സമരം നടത്തുന്നത്. സ്ത്രീകളാണ്‌ സമരത്തിന് നേതൃത്വം നല്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം
തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :