രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം നേതാക്കള്‍ അക്രമിക്കപ്പെടാത്തത്: മാമുക്കോയ

കണ്ണൂർ, വ്യാഴം, 1 മാര്‍ച്ച് 2018 (11:28 IST)

Widgets Magazine
 Mamukoya , kannur , political violence , violence , മാമുക്കോയ , രാഷ്‌ട്രീയ കൊലപാതകം , കെപിസിസി , നേതാക്കള്‍

സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടൻ രംഗത്ത്. രാഷ്ട്രീയ കൊലപാതകങ്ങൾ പെരുകാൻ കാരണം നല്ല നേതാക്കന്മാരുടെ കുറവാണ്. നേതാക്കള്‍ അക്രമിക്കപ്പെടാത്തതാണ് രാഷ്‌ട്രീയ കൊലയ്‌ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരസ്‌പരം വെട്ടി മരിക്കാനുള്ളവരല്ല നമ്മള്‍. സ്നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിക്കേണ്ടവരാണ് നമ്മള്‍.  ഇവിടെ കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണ്. കൊല്ലുമ്പോൾ നാൽപ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണമെന്നും പരിഹാസത്തോടെ മാമുക്കോയ അഭിപ്രായപ്പെട്ടു.

രണ്ട് അടികൊടുത്താലും പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ കൊലപാതകത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ഭീകര സമരമുറകള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണമെന്നും മാമുക്കോയ പറഞ്ഞു.

ആക്രമ രാഷ്ട്രീയത്തിനെതിരെ കെപിസിസി സംസ്കാര സാഹിതി നടത്തിയ സാംസ്കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മാമുക്കോയ നയം വ്യക്തമാക്കി രംഗത്തുവന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ കാനറാ ബാങ്കും കൊള്ളയടിച്ച് തട്ടിപ്പുകാർ; തട്ടിയത് 515 കോടി

പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡയ്ക്കും (റോട്ടോമാക് കേസ്), ...

news

ബസ് ചാർജ് വർധനവ് ഇന്ന് മുതൽ; മിനിമം ചാർജ് 8 രൂപ

സംസ്ഥാനത്ത് വർധിപ്പിച്ച ബസ് നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. എട്ടുരൂപയാണ് മിനിമം ...

news

ഇന്ത്യന്‍ സിനിമയുടെ ശ്രീ ഇ​നി ഓ​ർ​മ​യി​ൽ; ശ്രീ​ദേ​വിക്ക് വിട നല്‍കി രാജ്യം

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ന​ടി ശ്രീ​ദേ​വി ഇ​നി ഓ​ർ​മ​യി​ൽ. ഔദ്യോഗിക ബഹുമതികളോടെ ...

news

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ ...

Widgets Magazine