കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ബോംബേറ്; സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ബോംബേറ്; സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

 CPM , Branch office attacked , kannur , bomb , blast , ബോംബ് ആ‍‌ക്രമണം , ബ്രാഞ്ച് കമ്മിറ്റി , സിപിഎം , പൊലീസ് , ഓഫീസ്
കണ്ണൂർ| jibin| Last Modified വ്യാഴം, 22 ഫെബ്രുവരി 2018 (11:17 IST)
കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബ് ആ‍‌ക്രമണം. അഴീക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ബോംബേറിൽ ഓഫീസിന്‍റെ വാതിലും ജനൽ ചില്ലുകളും തകർന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസവും സമാനമായ സംഭവം കണ്ണൂരില്‍ ഉണ്ടായി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :