സമ്പൂര്‍ണ മദ്യ നിരോധനം ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഇന്നു ബന്ദ്

മദ്യ നിരോധനം , ബന്ദ് , പൊലീസ് , മദ്യക്കടകള്‍
ചെന്നൈ| jibin| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (09:18 IST)
സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഇന്നു ബന്ദ്. വൈകിട്ട് ആറു വരെയാണ് ബന്ദ് ആചരിക്കുക. ബന്ദിനിടെ വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് തമിഴ്‌നാട്ടില്‍ ഒരുക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ മദ്യക്കടകളും സ്വകാര്യ ബാറുകളുമുള്‍പ്പെടെ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിസികെ, എംഡികെ, എംഎംകെ എന്നിവരാണ് സംസ്ഥാനമൊട്ടാകെ ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഡിഎംഡികെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മദ്യക്കടകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംഘര്‍ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്‌തു. അതിനിടെ അടുത്ത തിങ്കളാഴ്ച മുതല്‍ മദ്യ നിരോധനത്തിനായി സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. ഇതേ ആവശ്യവുമായി ബിജെപിയും രംഗത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :