ഷെരീഫിന്റെ യാത്രയില്‍ വൻ സുരക്ഷാവീഴ്ച; അജ്ഞാത കാർ പിടിച്ചെടുത്തു

നവാസ് ഷെരീഫ് , ഷെരീഫിന്റെ യാത്രയില്‍ വൻ സുരക്ഷാവീഴ്ച , പൊലീസ്
ഇസ്‌ലാമാബാദ്| jibin| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (09:54 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യാത്രയില്‍ വൻ സുരക്ഷാവീഴ്ച. പാക് പ്രധാനമന്ത്രി കുടുംബവുമായി കാറില്‍ സഞ്ചരിക്കവെയാണ് സുരക്ഷാ വിഴ്‌ചയുണ്ടായത്. ഹിൽ റിസോർട്ടായ മുറിയിൽ നിന്ന് ഇസ്‌ലാമാബാദിലേക്കു ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഒരു കാർ ഷെരീഫിന്റെ വാഹനവ്യൂഹത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഷെരീഫും സുരക്ഷാ സംഘവും യാത്ര ചെയ്യുബോള്‍ വാഹനവ്യൂഹത്തിലേക്ക് ഒരു കാർ കടന്നുകയറിയത്. ഉടന്‍ തന്നെ കാർ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. പാകിസ്ഥാന്‍ വ്യോമസേനയിലെ എയർ കമോഡോർ ഹഫീസ് ഉർ റഹ്മാന്റെ കാറായിരുന്നു ഇത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഡ്രൈവരെ വിട്ടയച്ചു.

ലഷ്കറെ ജാങ്‌വി ഭീകരവാദ ഗ്രൂപ്പിന്റെ നേതാവ് മാലിക് ഇസഹാക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാജ്യമൊട്ടാകെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരിക്കെയാണ് ഷെരീഫിന്റെ വാഹനവ്യൂഹത്തിലേക്ക് മറ്റൊരു കാര്‍ കടന്നുകയറി സുരക്ഷാ ജീവനക്കാരെ ഞെട്ടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :