മൂന്ന് സ്ഥലങ്ങളില്‍ മാലപൊട്ടിക്കല്‍; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം:| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (20:10 IST)
തലസ്ഥാന നഗരിയിലെ മൂന്ന് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം രാവിലെ പിടിച്ചു പറിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9.30 യോടെ കണ്ണമ്മൂല പാലത്തിനു സമീപം ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരികയായിരുന്ന വൃദ്ധയെ ബൈക്കിലെത്തിയ അക്രമികള്‍ അടിച്ചു വീഴ്ത്ത് നാലര പവന്‍റെ മാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു.

കൊച്ചുമുക്കോല വീട്ടില്‍ ഗോപിനാഥന്‍ നായരുടെ ഭാര്യ കമലമ്മയ്ക്കാണു നാലര പവന്‍ മാല നഷ്ടപ്പെട്ടത്. ഇവരെ പിന്‍തുടര്‍ന്നെത്തിയ അക്രമികള്‍ വീട്ടിന്‍റെ ഗേറ്റിനകത്തു വച്ചായിരുന്നു മാല പിടിച്ചുപറിച്ചത്.

രാവിലെ തന്നെ ബേക്കറി ജംഗ്ഷനില്‍ ആര്‍.ബി.ഐക്കടുത്ത്,
ശ്രീകാര്യം കല്ലമ്പള്ളി എന്നീ സ്ഥലങ്ങളിലും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകളാല്‍ പ്രശ്നമുണ്ടായില്ല. മോഷ്ടാക്കള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെടുത്തെങ്കിലും ബൈക്കും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.

എന്നാല്‍
ഈ മോഷണ ശ്രമങ്ങള്‍ നടത്തിയ മോഷ്ടാവിന്‍റെ ചിത്രം കണ്‍ട്രോള്‍ റൂം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ സ്ഥിരം മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലാണ് കരിക്കകം, കമലേശ്വരം, തിരുമല എന്നിവിടങ്ങളില്‍ ഒരേ ദിവസം നടന്ന വിവിധ മാല പൊട്ടിക്കല്‍
സംഭവങ്ങളില്‍ ഏഴു പവനായിരുന്നു നഷ്ടപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :