കാർ പാറമടയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

 കാര്‍ അപകടം , യുവതി മരിച്ചു , ഷീബ , പൊലീസ്
തൃപ്പൂണിത്തുറ| jibin| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2015 (13:46 IST)
തൃപ്പുണിത്തുറയ്ക്ക് സമീപം തിരുവാങ്കുളത്ത് കാർ പാറമടയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ജല അതോറിറ്റി അസി. എൻജിനീയർ തൊടുപുഴ ആദിത്യ നിവാസിൽ വി.വി. ബിജു(42), ഭാര്യ (35), മകൻ സൂര്യ (കിച്ചു–നാലു വയസ്) മകൾ മീനാക്ഷി (ഏഴ്) എന്നിവരാണ് മരിച്ചത്.

കൊച്ചി-മധുര ദേശീയ പാതയിൽ നിന്ന് മാറിയാണ് അപകടം നടന്ന പാറമട. 150 അടിയിലേറെ ജലനിരപ്പുള്ള കയമാണിതെന്ന് സമീപവാസികൾ പറയുന്നു. 300 അടിയിലേറെ താഴ്ചയുണ്ട് പാറമടയ്ക്ക്. മെയിൻ റോഡിൽനിന്ന് 30 മീറ്ററോളം അകത്തേക്ക് ചെറുപാതയിലൂടെ താഴേക്കിറങ്ങിയശേഷം കാർ വെള്ളത്തിലേക്കു വീണെന്നാണു കരുതുന്നത്.


ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട കാർ പാറമടയിൽനിന്ന് ഉയർത്തി. തൊടുപുഴയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാറമടയിൽ വീണത്. വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടയ്ക്ക് കമ്പിവല കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത് തകർത്താണ് കാർ പാറമടയിലേക്ക് മറിഞ്ഞത്. യുവതിയുടെ മൃതദേഹം രാവിലെ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. അപകടകാരണം വ്യക്തമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :