ഉമ്മന്‍ചാണ്ടിക്ക് ആശ്വാസമാകുമോ ?; പ്രതികാരമല്ല പുതിയ എൽഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിണറായി, ഇത് മുഴുവൻ ജനങ്ങൾക്കുമായുള്ള സർക്കാർ എന്ന് നിയുക്ത മുഖ്യമന്ത്രി

ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ച വയ്‌ക്കുക

എൽഡിഎഫ് , പിണറായി വിജയന്‍ , പിണറായി മന്ത്രിസഭ , തെരഞ്ഞെടുപ്പ്
ആലപ്പുഴ| jibin| Last Modified ചൊവ്വ, 24 മെയ് 2016 (18:43 IST)
പ്രതികാരമല്ല പുതിയ എൽഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികള്‍ ആര്‍ക്കെതിരെയും ഉണ്ടാവില്ല. എന്നാല്‍, നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍‌ ശക്തമാക്കും. നാട്ടില്‍ നിന്ന് അഴിമതി നിഷ്കാസനം ചെയ്യണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആലപ്പുഴ വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ച വയ്‌ക്കുക. എല്‍ ഡി എഫ് സർക്കാർ മുഴുവൻ ജനങ്ങളുടെയും സർക്കാരാണ്.
കാലാനുസൃതമായ വികസനം, സ്ത്രീസുരക്ഷ എന്നിവ ലക്ഷ്യം വച്ചായിരിക്കും മുന്നോട്ട് പോകുക. നാടിന്റെ സത്യസന്ധത നിലനിര്‍ത്തണം എന്നാഗ്രഹിച്ചുകൊണ്ടുള്ള വിധിയാണ് തെരഞ്ഞെടുപ്പില്‍ നിന്ന് ഉണ്ടായത്. തെരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചുവെന്നും പിണറായി പറഞ്ഞു.

വിലക്കയറ്റത്തിനും വർഗീയ ശക്തികൾക്കുമെതിരായിട്ടുള്ളതുമായ ജനവിധി കൂടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം ആഗ്രഹിച്ചുകൊണ്ടുള്ള ജനവിധി കൂടിയാണിത്. തൊഴിലാളികള്‍ ഇതില്‍ താത്പര്യമെടുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ട്. അശരണരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വരണമെന്ന് ചിന്തിക്കുന്നവര്‍ ഇത്തരമൊരു വിധി വരുന്നതിന് ഇടയായിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ എത്തിയാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ നേര്‍ക്ക് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസ് ബാര്‍ കോഴക്കേസ് എന്നിവയടക്കം നിരവധി കേസുകളാണ് നിലവിലുള്ളത്. ഉമ്മന്‍ചാണ്ടിക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എന്താകുമെന്നാണ് രാഷ്‌ട്രീയകേരളം കാത്തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ...

Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ...

Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി, മരണസംഖ്യ 10,000 കവിയാൻ സാധ്യത
മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 ...

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...