പിണറായി ചതിച്ചതല്ല കേട്ടോ; ജഗദീഷിനെ തരിപ്പണമാക്കിയ ഗണേഷിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്

മന്ത്രിയെന്ന നിലയിലും എല്‍എല്‍എ എന്ന നിലയിലും ഗണേഷിന് മുഴുവന്‍ മാര്‍ക്കും ഇടതു വലതു മുന്നണികള്‍ നല്‍കുന്നുണ്ട്

  പിണറായി വിജയന്‍ , ഗണേഷ് കുമാര്‍ , കേരളാ കോണ്‍ഗ്രസ് (ബി) , തെരഞ്ഞെടുപ്പ്
തിരുവനതപുരം/പത്തനാപുരം| jibin| Last Updated: ചൊവ്വ, 24 മെയ് 2016 (14:56 IST)
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി മന്ത്രിസഭ നാളെ സത്യപ്രതിജ്ഞാ ചെയ്‌ത് അധികാരമേല്‍ക്കാന്‍ ഇരിക്കെ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വ്യക്തിയായിരുന്നു പത്തനാപുരത്തെ എംഎല്‍എ ഗണേഷ് കുമാര്‍. ഇടതുമുന്നണിയുടെ പിന്തുണയോടെ ജയിച്ചു കയറിയ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും പ്രതീക്ഷകള്‍ തകിടം മറിയുകയായിരുന്നു.

കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായി ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ ഉണ്ടാകും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ബി നിലവില്‍ എല്‍ഡിഎപില്‍ അംഗം അല്ലാത്തതും ഒരു എല്‍എല്‍എ മാത്രമുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ട എന്ന ഇടതുമുന്നണിയുടെ തീരുമാനവുമാണ് ഗണേഷിന് വിനയായത്. മന്ത്രി എന്ന നിലയില്‍ ഗണേഷ് കുമാറിന്റെ പ്രകടനം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതേ ഏവരും അംഗീകരിക്കുന്നതാണെങ്കിലും മന്ത്രിസ്ഥാനം മാത്രം അകന്നു നിന്നു.

മന്ത്രിസ്ഥാനം എന്നത് അപ്രസക്‍തമാണെന്നാണ് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാര്‍ ആർ ബാലകൃഷ്ണപിള്ള വ്യക്തമാക്കുകയും ചെയ്‌തു. തങ്ങളെ ഘടക കഷിയാക്കിയിട്ടില്ല, സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോണ്‍ഗ്രസ് ബിയെ ഘടകക്ഷിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്നാണ് ഇടതുമുന്നണി വ്യക്തമാക്കുന്നത്.

മന്ത്രിയെന്ന നിലയിലും എല്‍എല്‍എ എന്ന നിലയിലും ഗണേഷിന് മുഴുവന്‍ മാര്‍ക്കും ഇടതു വലതു മുന്നണികള്‍ നല്‍കുന്നുണ്ട്. അതേസമയം, യുഡിഎഫിന്റെ ഭാഗമായി ഗണേഷ് നിന്നപ്പോള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ ആളിക്കത്തിയപ്പോള്‍ അതിനെ ഏറ്റുപിടിച്ച് ഇടതുമുന്നണി നിയമസഭ സമ്മേളനം മുടക്കിയതും അദ്ദേഹത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ മുഴക്കിയതും കോണ്‍ഗ്രസ് ആയുധമാക്കുമെന്ന ഭയവും എല്‍ ഡി എഫിനുണ്ട്. ഈ കാരണവും അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കാത്തതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :