‘ആവേശം കൂടിപ്പോയപ്പോൾ പറഞ്ഞതാ‘ - മാപ്പ് പറഞ്ഞ് കൊല്ലം തുളസി, കേസെടുത്ത് വനിതാ കമ്മീഷന്‍

ശനി, 13 ഒക്‌ടോബര്‍ 2018 (08:46 IST)

വിഷയത്തില്‍ നടത്തിയ പ്രസംഗം വിവാദമായതോടെ മാപ്പ് പറഞ്ഞ് നടൻ കൊല്ലം തുളസി. സ്ത്രീകളെ അധിക്ഷേപിച്ചും സുപ്രീംകോടതിയെ അവഹേളിച്ചുമാണ് തുളസി കൊലവെറി പ്രസംഗം നടത്തിയത്.  പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗങ്ങള്‍ കേട്ട് ആവേശം കൂടിയതോടെയാണ് അത്തരം പരാമര്‍ശം നടത്തിയതെന്ന് കൊല്ലം തുളസി കുറ്റസമ്മതം നടത്തി.
 
അതേസമയം സ്ത്രീകള്‍ക്കതിരെ അധിക്ഷേപരമായ പരാമര്‍ശം നടത്തിയ നടനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 
 
ശബരിമലയില്‍ കയറാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുമ്പിലേക്ക് വലിച്ചെറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. അടുത്ത ഭാഗം ഡല്‍ഹിയിലേക്ക് വലിച്ചെറിയണമെന്നുമായിരുന്നു തുളസി പറഞ്ഞത്.
 
ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ചുകൊണ്ട് വിധിപറഞ്ഞ ജഡ്ജിമാര്‍ക്കെതിരെയും കടുത്ത അധിക്ഷേപവാക്കുകളാണ് കൊല്ലം തുളസി പ്രയോഗിച്ചത്. എന്‍ ഡി എ നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെയാണ് കൊല്ലം തുളസിയുടെ പ്രസംഗം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിലെ ഡാമുകൾ സുരക്ഷിതം; വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

പ്രളയത്തെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ ...

news

കേരളത്തിലെ ഗതാഗതം നിയന്ത്രിക്കാൻ ഇനി ട്രാഫിക് റോബോട്ടുകളെത്തും !

കടുത്ത ചുടിൽ പൊടി പറുന്ന അന്തരീക്ഷത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരെ കാണുമ്പൊൾ ...

news

ശബരിമലയ്ക്കായി നടക്കുന്നത് 'പള്ളിക്കെട്ട്' പോരാട്ടം: എച്ച് രാജ

ശബരിമലക്കായി നടക്കുന്നത് പള്ളിക്കെട്ട് പോരാട്ടമാണെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ...

news

‘ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാം’: പരിഹാസവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍

യുവതികള്‍ ശബരിമല കയറിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ...

Widgets Magazine