‘ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാം’: പരിഹാസവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍

‘ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാം’: പരിഹാസവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍

 sabarimala issue , sabarimala , prayar gopalkrishnan , ശബരിമല , യുവതി , പ്രയാർ ഗോപാലകൃഷ്ണൻ
പത്തനംതിട്ട| jibin| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (18:08 IST)
യുവതികള്‍ കയറിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകും. ശബരിമലയെ തായ്‌ലാന്‍ഡാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

യുവതികള്‍ പ്രവേശിച്ചാല്‍ പിന്നെ താന്‍ ശബരിമലയ്‌ക്ക് പോകില്ലെന്ന് വ്യക്തമാക്കിയ പ്രയാര്‍ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :