കേരളം ഇന്ത്യക്ക് മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് തിരിച്ചടിയാണെന്ന് കോടിയേരി; ബിജെപിയുടെ വ്യാജപ്രചാരണത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്തും

വേങ്ങര, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (16:03 IST)

രാഷ്ട്രീയ സമരമാണ് വേങ്ങരയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീം ലീഗാണ് ബിജെപിക്ക് ആയുധം നല്‍കുന്നത്. ലീഗിന് ആര്‍എസ്എസിനോട് വിരോധമില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ലീഗിന്റെ യഥാര്‍ത്ഥ അണികള്‍ ഇതിനോട് പ്രതികരിക്കണമെന്നും കോടിയേരി വ്യക്തമാക്കി. 
 
കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് വലിയ തിരിച്ചടിയാണെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ വ്യാജപ്രചാരണത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ തന്നെ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ജനരക്ഷായാത്ര പരാജയമാണെന്നും ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നാണ് അവര്‍ മാര്‍ച്ച് നടത്തിയതെന്നും കോടിയേരി ആരോപിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിന്റെ മതസൗഹാർദം രാജ്യത്തിന് മാതൃക: രാഷ്ട്രപതി

കേരളത്തിലെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ...

news

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുത്; ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കുന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിക്ക് ചുവപ്പുകൊടിയുമായി ...

news

അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കേവലം അഞ്ച് വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ പോലീസ് ...

news

പീഡനദൃശ്യം പ്രചരിപ്പിച്ചു; നാൽപ്പത്തിയാറുകാരൻ അറസ്റ്റിൽ

വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം നയത്തിൽ അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും ...

Widgets Magazine