കേരളത്തിന്റെ മതസൗഹാർദം രാജ്യത്തിന് മാതൃക: രാഷ്ട്രപതി

കൊല്ലം, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (15:52 IST)

കേരളത്തിലെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.  വൈവിധ്യങ്ങളുടെ നാടാണ് കേരളം. മൂല്യങ്ങളും സംസ്കാരവും സംരക്ഷിക്കുന്നതിൽ കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
 
മാതാ അമൃതാനന്ദമയി മഠത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. സാംസ്കാരിക സംരക്ഷണത്തിലും മതനിരപേക്ഷതയുടെ കാര്യത്തിലും കേരളത്തെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്. രാജ്യത്തിന്റെ നെടുംതൂണായ സാംസ്കാരിക സംരക്ഷണത്തിനായി ഏറെ പ്രയത്നിച്ച നാടാണ് ഈ സംസ്ഥാനമെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ രാഷ്ട്രപതി ഡൽഹിക്കു മടങ്ങി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുത്; ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കുന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിക്ക് ചുവപ്പുകൊടിയുമായി ...

news

അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കേവലം അഞ്ച് വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ പോലീസ് ...

news

പീഡനദൃശ്യം പ്രചരിപ്പിച്ചു; നാൽപ്പത്തിയാറുകാരൻ അറസ്റ്റിൽ

വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം നയത്തിൽ അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും ...

news

ഹാദിയയുടെ മതം മാറ്റത്തിനു പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ല

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്ന് ക്രൈംബ്രാഞ്ച് ...

Widgets Magazine