രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി മുഖ്യമന്ത്രിയും ഗവർണറും

തിരുവനന്തപുരം, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (09:57 IST)

Widgets Magazine
Ram Nath Kovind , Pinarayi Vijayan , P Sadhasivam , Mata Amruthananda mayi , രാം നാഥ് കോവിന്ദ് , പിണറായി വിജയന്‍ ,  പി സദാശിവം ,  അമൃതാനന്ദമയി
അനുബന്ധ വാര്‍ത്തകള്‍

ഒരു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവര്‍  വിമാനത്താവളത്തിലെത്തി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സ്വീകരിച്ചു.

തുടർന്നു ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി റോഡ് മാർഗം മുഖേന അമൃതാനന്ദമയി മഠത്തിലേക്കു പോകുകയും ചെയ്തു. 
 
രാഷ്ട്രപതിയായതിനു ശേഷം ആദ്യമായാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളൊന്നുമില്ല.

മാതാ അമൃതാനന്ദമയിയുടെ മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരത്തെ ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രാം നാഥ് കോവിന്ദ് പിണറായി വിജയന്‍ പി സദാശിവം അമൃതാനന്ദമയി Pinarayi Vijayan P Sadhasivam Ram Nath Kovind Mata Amruthananda Mayi

Widgets Magazine

വാര്‍ത്ത

news

പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം; അര ലക്ഷത്തിലേറെ പെട്രോൾ പമ്പുകൾ ഈ മാസം 13ന് അടച്ചിടും

ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക ...

news

ഒറ്റ രാത്രികൊണ്ട് അമിത് ഷായ്‌ക്ക് നാടുവിടേണ്ടി വന്നു; ജനരക്ഷായാത്രയേയും ബിജെപിയേയും പരിഹസിച്ച് മുഖ്യമന്ത്രി

ബിജെപി നേതൃത്വത്തെയും ജനരക്ഷായാത്രയേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ...

news

ഇടത് വിരുദ്ധര്‍ താരസംഘടന പൊളിക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിക്ക് ഇക്കാര്യമറിയാം - വെളിപ്പെടുത്തലുമായി മുകേഷ്

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി ...

news

ഇത് കോടതി നിര്‍ദേശമാണ്, ദിലീപ് നല്ല കുട്ടിയായി; ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് താരം

ദിലീപ് ഉൾപ്പെടുന്ന ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസിൽ 300 സാക്ഷികളുണ്ടെന്നാണ് ...

Widgets Magazine