ഒറ്റ രാത്രികൊണ്ട് അമിത് ഷായ്‌ക്ക് നാടുവിടേണ്ടി വന്നു; ജനരക്ഷായാത്രയേയും ബിജെപിയേയും പരിഹസിച്ച് മുഖ്യമന്ത്രി

ആലപ്പുഴ, ശനി, 7 ഒക്‌ടോബര്‍ 2017 (20:58 IST)

 Pinarayi vijayan , BJP , RSS , പിണറായി വിജയൻ , ബിജെപി , അമിത് ഷാ , ദേശീയ അദ്ധ്യക്ഷൻ

ബിജെപി നേതൃത്വത്തെയും ജനരക്ഷായാത്രയേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഉയർത്തുന്ന ഏത് വെല്ലുവിളി നേരിടാനും കേരളം സജ്ജമാണ്. കേരളത്തെ അപകീർത്തിപ്പെടുത്താൻ അമിത് ഷാ നേരിട്ട് എത്തുകയായിരുന്നു. നുണപ്രചാരണങ്ങളിലൂടെ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നുണപ്രചാരണം നടത്താന്‍ ഈ നാട്ടിൽ ഇല്ലാത്ത പടയെ ബിജെപി നേതൃത്വം ഇറക്കുമതി ചെയ്‌തു. കേരളത്തെ അപമാനിക്കുകയായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, കേരളത്തിന്റെ ഉൾക്കാമ്പ് എന്താണെന്ന് അമിത് ഷായ്‌ക്ക് അറിയില്ല. ഇതോടെയാണ് ഒറ്റ രാത്രികൊണ്ട് അദ്ദേഹം നാടുവിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനരക്ഷായാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബിജെപി കൊണ്ടുവന്ന ദേശീയ മാധ്യമങ്ങളുടെ ലക്ഷ്യം കേരളത്തെ അപകീർത്തിപ്പെടുത്തുകയായിരുന്നു. എന്നാല്‍, വസ്‌തുത മനസിലാക്കിയ മാധ്യമങ്ങള്‍ സത്യാവസ്ഥ രാജ്യത്തെ അറിയിക്കുകയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇടത് വിരുദ്ധര്‍ താരസംഘടന പൊളിക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിക്ക് ഇക്കാര്യമറിയാം - വെളിപ്പെടുത്തലുമായി മുകേഷ്

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി ...

news

ഇത് കോടതി നിര്‍ദേശമാണ്, ദിലീപ് നല്ല കുട്ടിയായി; ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് താരം

ദിലീപ് ഉൾപ്പെടുന്ന ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസിൽ 300 സാക്ഷികളുണ്ടെന്നാണ് ...

news

ബംഗളൂരു സോളർ തട്ടിപ്പു കേസിൽ ഉമ്മൻചാണ്ടി കുറ്റവിമുക്തൻ; പിഴ ശിക്ഷ റദ്ദാക്കി - മറ്റ് പ്രതികള്‍ക്കെതിരെ കേസ് തുടരും

ബംഗളൂരുവിലെ വ്യവസായി എംകെ കുരുവിള നൽകിയ സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോടതി ...

news

കാട്ടാനയുടെ ആക്രമണം: അറുപത്തഞ്ചുകാരൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ അറുപത്തഞ്ചുകാരൻ മരിച്ചു.പൊട്ടിയാക്കാല ഷിജി വിലാസത്തിൽ വിശ്വനാഥൻ ...

Widgets Magazine