സർക്കാർ ജീവനക്കാരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (19:50 IST)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സർക്കാർ ജീവക്കരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന്  മന്ത്രി ഇ പി ജയരാജൻ.ശമ്പളം നൽകില്ലെന്നു സന്ദേശം അയച്ചതിനു സർക്കാർ ജീവനക്കാരെനെതിരെ നടപടി സ്വീകരിച്ചു എന്ന വാർത്തകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 
നാൽ‌പതിനായിരം കോടി രൂപയുടെ നഷ്ടമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിന്റെയും ലോകബാങ്ക‌് പോലുള്ള ഏജന്‍സികളുടെയും സഹായം കൊണ്ടുമാത്രം സംസ്ഥാനത്തെ പുനിര്‍മിതി സാധിക്കില്ല. അതുകൊണ്ടാണ് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരുതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി സംഭാ‍വനയായി ചോദിച്ചത്. എന്നാൽ ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവരെ സമ്മർദ്ദത്തിലാക്കുകയില്ലെന്ന് മന്ത്രി വ്യക്തമാക്കി.   
 
സ്കൂൾകുട്ടികൾ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായങ്ങൾ നൽകുകയാണ്. 15 കോടി രൂപയാണ് ഇതേവരെ സ്കൂളുകളിൽ നിന്നും സംഭാവനയായി ലഭിച്ചത്. ഈ സാഹചര്യത്തിൽ ഒരു വിഭാഗം സ്വീകരിക്കുന്ന നിലപാട് ശരിയാണോ എന്ന് അവർ തന്നെ വിലയിരുത്തനമെന്നും കൂട്ടിച്ചേർത്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോടതി വിധിച്ച നഷ്ടപരിഹാരം യഥാർത്ഥത്തിൽ നമ്പിനാരായണന് നല്‍കേണ്ടത് കോൺഗ്രസെന്ന് ഇ പി ജയരാജൻ

ഐ എസ് ആർ ഒ ചാരക്കേസിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക യഥാർത്ഥത്തിൽ നൽകേണ്ടത് കോൺഗ്രസാണെന്ന് ...

news

രണ്ടാമതും പിറന്നത് പെൺകുഞ്ഞ്; പിതാവ് മകളെ ടെറസിൽ നിന്നും താഴേക്കെറിഞ്ഞു

രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിന്റെ ദേശ്യത്തിൽ പിതാവ് പതിനെട്ട് മാസം മാത്രം പ്രായമായ സ്വന്തം ...

news

സ്ത്രീധനപീഡനക്കേസുകളിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉടൻ അറസ്റ്റ് ചെയ്യരുതെന്ന വിധിയിൽ ഭേദഗതി വരുത്തി സുപ്രീം കോടതി

സ്ത്രീധനപീഡന പരാതികളിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉടനടി അറസ്റ്റ് ചെയ്യരുതെന്ന ...

news

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു: മിഷണറീസ് ഓഫ് ജീസസിനെതിരെ നിയമ നടപടിക്കൊരുങ്ങി കന്യാസ്ത്രീകൾ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം ...

Widgets Magazine